ജമ്മുകാശ്മീരിൽ മഞ്ഞിടിച്ചിൽ; ആറ് സൈനികർ മരിച്ചു
January 26, 2017
0 minutes Read

ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിലിൽ ആറു സൈനികർ മരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുർസെ മേഖലയിലെ സൈനിക ക്യാമ്പിൽ രണ്ടിടങ്ങളിലായി ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ് മരണം. കൂടുതൽ പേർ മരിച്ചതായാണ് സംശയം. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement