ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയാണ് കാക്കനാട് സിവിൽസ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ഇത്തവണ റിപ്പബഌക് ദിനാഘോഷം നടത്തിയത്. ജനുവരി 21 മുതൽ നടന്ന പരേഡ് റിഹേഴ്‌സൽ മുതൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയിരുന്നുവെന്ന് എഡിഎം സി.കെ.പ്രകാശ് പറഞ്ഞു. പാളകൊണ്ടുള്ള പാത്രങ്ങളിലും സ്റ്റീൽ ഗ്‌ളാസുകളിലുമാണ് ദിവസവും റിഹേഴ്‌സലിനെത്തിയ 1200 പേർക്ക് വെള്ളവും ഭക്ഷണവും നൽകിയിരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ പരേഡിനെത്തിയ 2500ലധികം ആളുകൾക്ക് മധുരവിതരണം നടത്തിയതും വെള്ളം നൽകിയതും അതിഥികൾക്കും ഉദ്യോഗസ്ഥർക്കും പരേഡിനുശേഷം ഭക്ഷണം നൽകിയതും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു തന്നെ. പ്‌ളാസ്റ്റികും പേപ്പർ ഗ്ലാസ് , പേപ്പർ പ്‌ളേറ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയത് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here