ലൈഫ് ഗാർഡുകളാവാം; സർക്കാർ വക സൗജന്യ പരിശീലനം

ലൈഫ് ഗാർഡുകളാകാൻ അവസരം. ടൂറിസം മേഖലയിലെ ലൈഫ് ഗാർഡുകൾക്കായി സംസ്ഥാന ദുരന്തനിവാരണ ഏജൻസിയുടെ ധനസഹായത്തോടെ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്കായി താത്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോർട്ടുകൊച്ചി, ചെറായി ബീച്ചുകളുടെ സമീപത്തു താമസിക്കുന്നതും നീന്തൽ അറിയാവുന്നവരുമായ യുവാക്കൾക്കും യുവതികൾക്കും, സന്നദ്ധ സേവനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡായി പ്രവർത്തിക്കുവാൻ പരിശീലനം സഹായകരമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ടൂറിസം വകുപ്പിന്റെ അനുമതിക്ക് വിധേയമായി ടൂറിസം സീസണുകളിൽ ഇവരെ സേവനത്തിനായി പരിഗണിക്കും.
ജില്ലയിലെ മറ്റ് കടലോര/കായലോര കേന്ദ്രങ്ങളുടെ സമീപവാസികൾക്കും പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകൾ വെളളകടലാസിൽ തയാറാക്കി സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, എറണാകുളം11 വിലാസത്തിൽ സമർപ്പിക്കാം. പരിശീലനം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04842367334.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here