Advertisement

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സബ്‌സിഡി

January 29, 2017
Google News 1 minute Read
FARMING

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിയിലേയക്ക് ജില്ലാ പട്ടിക ജാതി വികസന ആഫീസ്സര്‍ അപേക്ഷകള്‍ ക്ഷണിച്ചു. സ്വന്തം ഭൂമിയിലോ പാട്ടത്തിനോ വാടകയ്‌ക്കോ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്ക് കൃഷി ആവശ്യത്തിനായുള്ള ആകെ ചെലവിന്റെ 50% (പരമാവധി 25000 രൂപ) പദ്ധതിപ്രകാരം സബ്‌സിഡിയായി നല്‍കും.

എറണാകൂളം ജില്ലയിലെ സ്ഥിരതാമസക്കാരും വാര്‍ഷിക കുടുംബ വരുമാനം 25000/ രൂപയില്‍ അധികരിക്കാത്തതും കുറഞ്ഞത് 50 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്നവരുമായ  പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കള്‍, ബന്ധപ്പെട്ട കൃഷി ഓഫീസ്സറുടെ സാക്ഷ്യപത്രം (സാക്ഷ്യപത്രത്തില്‍ ഭൂമിയുടെ വിസ്തീര്‍ണ്ണവും ആകെ കൃഷി ചെലവും സൂചിപ്പിക്കണം) എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ അപേക്ഷിക്കണം.

കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കൂടുതലുള്ളവര്‍ക്കും വരുമാനം കുറവ് ഉള്ളവര്‍ക്കും ജൈവ കൃഷിയിലൂടെ വിഷരഹിതമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 10-നു മുമ്പായി അതാത് ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസ്സില്‍ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ബ്ലോക്ക്/മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസ്സില്‍ നിന്നു ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here