ലാലു അലക്സിന്റെ മകന്റെ രജിസ്റ്റര്‍ വിവാഹം:യാഥാര്‍ത്ഥ്യം ഇത്!

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണ് നടന്‍ ലാലു അലക്സിന്റെ മകന്‍ ബെന്നിന്റെ വിവാഹ ഫോട്ടോ. വിവാഹം കഴിഞ്ഞ് രജിസ്റ്റര്‍ ഓഫീസില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പ്രചരിച്ചത്. ആര്‍ഭാടമൊഴിവാക്കി മകന്റെ വിവാഹം നടത്തിയെന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ കഴിഞ്ഞത് വിവാഹം തന്നെയാണെങ്കിലും വിവാഹത്തിന്റെ ഔദ്യോഗിക നടപടികളാണ് പൂര്‍ത്തിയായതെന്ന് ലാലു അലക്സ് പറയുന്നു. വിവാഹ ശേഷം ഇംഗ്ലണ്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന മകന്റെയും വധുവിന്റേയും വിസ നടപടികള്‍ വേഗത്തിലാകാനാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ക്നാനായ സമുദായത്തിന്റെ ആചാരങ്ങളോടുകൂടിയുള്ള കല്യാണം ഉടന്‍ നടക്കും. ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാ മേഖലയില്‍ നിന്നുള്ളവരുെ പങ്കെടുക്കുമെന്നും ലാലു അലക്സ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here