സ്ത്രീധനത്തിന് കാരണം പെൺകുട്ടികളുടെ വൈരൂപ്യം; വിദ്യാർത്ഥികൾ പഠിക്കുന്നത് തലതിരിഞ്ഞ പാഠങ്ങൾ

വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിക്കുന്നതിന് കാരണം പെൺകുട്ടിയുടെ വൈരൂപ്യ മെന്ന് പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്തകം. കഴിഞ്ഞ നാല് വർഷമായി മഹാരാഷ്ട്രയിലെ വിദ്യാർത്ഥികൾ പഠിക്കുന്നത് ഈ പാഠ പുസ്തകമാണ്. പെൺകുട്ടി കൾക്ക് മികച്ച ജീവിത നിലവാരം ഉണ്ടാക്കിയെടുക്കുന്നതിന് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി കൊണ്ടുവന്ന ബിജെപി നേതൃത്വം ഭരിക്കുന്ന മഹാരാഷ്ട്രയിൽ തന്നെയാണ് വിദ്യാർത്ഥികൾ ഇത്തരമൊരു പാഠം പഠിച്ചിറങ്ങുന്നത്.
പാഠ ഭാഗം ഇങ്ങനെയാണ്;
“If a girl is ugly and handicapped, then it becomes a very difficult for her to get married. To marry such girls, bridegroom and his family demand more dowry. Parents of such girls become helpless and pay dowry as per the demands of the bridegroom as family. It leads to rise in the practice of dowry system.”
( ഒരു പെൺകുട്ടി വിരൂപയും അംഗവൈകല്യമുള്ളവളും ആണെങ്കിൽ അവൾക്ക് വിവാഹം നടക്കാൻ പ്രയാസമാണ്. അവളെ വിവാഹം കഴിക്കാൻ വരനും വരന്റെ കുടുംബവും കൂടുതൽ സ്ത്രീധനം ആവശ്യപ്പെടും. നിസ്സഹായരായ പെൺകുട്ടിയുടെ മാതാപിതാക്കൾ വരന്റെയും ബന്ധുക്കളുടേയും ആവശ്യപ്രകാരം അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ തയ്യാറാകുന്നു. ഇത് സ്ത്രീധനം എന്ന സമ്പദായത്തിന് വഴിയൊരുക്കുന്നു. )
2013ലാണ് സ്ത്രീയുടെ വൈരൂപ്യം അടിസ്ഥാനമാക്കി സ്ത്രീധനത്തെ ന്യായീകരിച്ചു കൊണ്ടുള്ള ഞെട്ടിക്കുന്ന വിശദീകരണവുമായി പാഠ ഭാഗം സോഷ്യോളജി പുസ്ത കത്തിൽ ആദ്യം അച്ചടിച്ചു വന്നത്. പിന്നീട് 2016 ൽ പുസ്തകം പരിഷ്‌കരിച്ചപ്പോഴും ഇത് മാറ്റാനോ തിരുത്താനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here