കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമര പരമ്പരകള്‍ക്ക് തിങ്കളാഴ്ച്ച തുടക്കം

യു ഡി എഫ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ യുള്ള യു ഡി എഫിന്റെ ശക്തമായ സമര പരമ്പരകള്‍ക്ക് ഫെബ്രുവരി 6 തിങ്കളാഴ്ച്ച തുടക്കം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ രാവിലെ പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി സമര പ്രഖ്യാപന കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. കണ്‍വന്‍ഷനില്‍ കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ രാഷ്ട്രീയ രേഖ അവതരിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായുള്ള രാഷ്ട്രീയ പ്രമേയം യു ഡി എഫ് ഏകോപന സമിത സെക്രട്ടറി ജോണി നെല്ലൂര്‍ അവതരിപ്പിക്കും. സമരപരിപാടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സി എം പി നേതാവ് സി പി ജോണ്‍ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.
യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുസ്‌ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്ര കുമാര്‍ ദേശീയ ജനറല്‍ സെക്രട്ടരി ഡോ. വര്‍ഗീസ് ജോര്‍ജ്ജ്, ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുന്‍ മന്ത്രി അനൂപ് ജേക്കബ്, എം പിമാര്‍, എം എല്‍ എ മാര്‍, മുതിര്‍ന്ന യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here