ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
Story Highlights : One Jawan lost his life in an ongoing operation against terrorists in Jammu and Kashmir’s Kishtwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here