ആർദ്രം പദ്ധതി; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു

ആരോഗ്യ മേഖലയുടെ മുഖഛായ മാറ്റുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം ജനകീയ വിജയമാക്കാൻ മെഡിക്കൽ കോളേജിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു.
പ്രധാനപ്പെട്ട 4 രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ സെക്രട്ടറിമാരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. സ്ഥലം എംഎൽഎ കൂടിയായ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയാണ് സംഘാടക സമിതി ചെയർമാൻ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് കൺവീനർ.
മറ്റ് രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളേയും ഡി.എം.ഇ., ഡി.എച്ച്.എസ്, എസ്.എം.ഡി., എൻ.എച്ച്.എം., എസ്.എ.ടി. സൂപ്രണ്ട്, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ എന്നിവരെ വൈസ് ചെയർമാൻമാരായും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ., ഡി.പി.എം., നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ, നഴ്സിംഗ് സ്റ്റാഫ് പ്രതിനിധി എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here