ആലപ്പുഴയിൽ KC വേണുഗോപാലിനെ തോൽപ്പിക്കുമെന്ന് പറഞ്ഞു, 4 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം അവിടെ ജയിച്ചു, ഇതൊക്കെയാണ് വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് രംഗത്തെ ചരിത്രം, രാജു പി നായർ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ കടന്നാക്രമണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജു പി നായർ. വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തെ രാജു പി നായർ രൂക്ഷമായി വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.
ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെ തോൽപ്പിക്കുമെന്ന് പലവട്ടം പറഞ്ഞു. നാല് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം അവിടെ ജയിച്ചു. 2014 ൽ ഡീൻ കുര്യാക്കോസിനെ ഇടുക്കിയിൽ ജയിപ്പിക്കുമെന്ന് പറഞ്ഞു, ഡീൻ അമ്പതിനായിരം വോട്ടിന് തോറ്റു. 2019ൽ ഡീൻ തോൽക്കുമെന്ന് പറഞ്ഞു, ഡീൻ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടിനു ജയിച്ചു. ഇതൊക്കെ ആണ് വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് രംഗത്തെ ചരിത്രം. ഏതാണ്ട് എല്ലാ സമുദായ നേതാക്കന്മാരുടെയും പ്രവചനത്തിന്റെ അവസ്ഥ ഇത് തന്നെയാണെന്ന് രാജു പി നായർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെ തോൽപ്പിക്കുമെന്ന് പലവട്ടം പറഞ്ഞു. നാല് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം അവിടെ ജയിച്ചു. 2014 ൽ ഡീൻ കുര്യാക്കോസിനെ ഇടുക്കിയിൽ ജയിപ്പിക്കുമെന്ന് പറഞ്ഞു; ഡീൻ അമ്പതിനായിരം വോട്ടിന് തോറ്റു. 2019ൽ ഡീൻ തോൽക്കുമെന്ന് പറഞ്ഞു; ഡീൻ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടിനു ജയിച്ചു.
2021 ൽ പറവൂർ ചെന്ന് ക്യാമ്പ് ചെയ്ത് വി.ഡി. സതീശനെ തോൽപ്പിക്കാൻ ഇറങ്ങി. മരിച്ച് പോയ അദ്ദേഹത്തിന്റെ പിതാവിനെ വരെ അധിക്ഷേപിച്ചു. സതീശൻ ഇരുപത്തി രണ്ടായിരത്തിന് മേൽ ഭൂരിപക്ഷത്തിന് ജയിച്ചു.
ഇതൊക്കെ ആണ് വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് രംഗത്തെ ചരിത്രം. വീടിന് പുറത്ത് പിണറായിയേയും, അകത്ത് മോദിയെയും സ്തുതിക്കുന്നവർ പഠിക്കേണ്ടത് നാരായണ ഗുരുവിനെ തന്നെയാണ്. അത് ഇനിയും പറയും.
NB: ഏതാണ്ട് എല്ലാ സമുദായ നേതാക്കന്മാരുടെയും പ്രവചനത്തിന്റെ അവസ്ഥ ഇത് തന്നെയാണ്!
അതേസമയം, യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദവി രാജി വെക്കുമെന്നും സതീശൻ അഹങ്കാരത്തിൻ്റെ കയ്യും കാലും വെച്ചിരിക്കുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. സതീശൻ്റെ മണ്ഡലമായ പറവൂരിലെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. സതീശൻ വിചാരിച്ചാൽ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാൻ സാധിക്കില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയ്യാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
Story Highlights : Congress leader Raju P Nair criticizes Vellappally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here