അഫ്ഗാൻ സുപ്രീം കോടതിക്കു നേരേ ചാവേർ ബോംബ് ആക്രമണം : 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാൻ സുപ്രീം കോടതിക്കു നേർക്കുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. കാബൂളിൽ സുപ്രീം കോടതി കെട്ടിടം സ്ഥിതി ചെയ്യുന്ന സമുച്ചയത്തിൻറെ വാഹന പാർക്കിംഗ് സ്ഥലത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 38 പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
കാൽനടയായി എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതി ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജിബുള്ള ഡാനിഷ് അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
suicide bomb attack at afghan supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here