ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന് തീരദേശ പരിപാലന അതോറിറ്റി

കൊച്ചിയിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയിൽ അപ്പീൽ നൽകി. നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം ഡിഎൽഎഫ് കെട്ടിപ്പടുത്തതെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നില്ല.
എന്നാൽ ഫഌറ്റിനായി കോടികൾ നിക്ഷേപം നടത്തിയതും, ജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവ് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here