മനസലിയച്ച് ഈസ്റ്റേണ്‍ ഭൂമിക ക്യാമ്പെയിന്‍

വനിതാ ദിനത്തിൽ സ്ത്രീകൾക്കുള്ള ആദരവുമായി ഈസ്റ്റേണ്‍ സംഘടിപ്പിക്കുന്ന ഭൂമിയ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ചെറു വീഡിയോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമൂഹത്തില്‍ വ്യത്യസ്തത കൊണ്ട് ഉയര്‍ന്ന് നില്‍ക്കുന്ന സ്ത്രീരത്നങ്ങളെ കണ്ടെത്താനും ആദരിക്കാനുമാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിവും ശക്തിയുമുള്ളതും ഓരോ പൊതുവെ ശ്രദ്ധിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്നതുമായ ഓരോ വനിതയെയും ആദരിക്കുക എന്നതാണ് ഭൂമിക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.
ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന് കീഴിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് എട്ടിനു കൊച്ചി താജ് ഗേറ്റ് വേയിൽ നടക്കുന്ന ചടങ്ങിൽവെച്ച് ആദരിക്കും. കഴിഞ്ഞ വർഷം ലഭിച്ച വൻ പ്രതി കരണത്തെ തുടർന്ന് നോമിനേഷനുകൾക്കായി കൂടുതൽ സോഷ്യൽമീഡിയ അവസരങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
നോമിനിയെകുറിച്ചുള്ള 60 വാക്കിലെ വിവരണവും ചിത്രവും സഹിതം ഈസ്‌റ്റേൺ ഭൂമികയുടെ ഫേസ്ബുക്ക്, ട്വിറ്റർ, പേജുകളിലൂടെയും വെബ്‌സൈറ്റിലൂടെയും നോമി നേഷൻ നൽകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here