ശശികല ജയിലിലേക്ക്

തമിഴ്നാടിന്റെ ഭരണ ചക്രം തിരിക്കാനുള്ള ശശികലയുടെ മോഹം തകർന്നടിഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല കുറ്റാക്കാരിയെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് വിധിച്ചു. ഇനി പത്ത് വർഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
ഉടൻ കീഴടങ്ങാനാണ് കോടതി നിർദ്ദേശം. പത്ത് കോടി രൂപ പിഴയടയ്ക്കണമെന്ന് ആയിരം പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കുന്നു. വിചാരണ കോടതി വിധി ശരി വയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. തമിഴ്നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിൃയാകാനുള്ള ഈ മന്നാർഗുഡിക്കാരിയുടെ നീക്കങ്ങൾ കോടതി വിധിയോടെ അപ്രസക്തമാകുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പകരം ആളെ കണ്ടെത്തിയാലും പനീർശെൽവം ക്യാമ്പിലേക്കുള്ള എംഎൽഎമാരുടെ പ്രയാണം തടയാൻ ശശികലയ്ക്ക് കഴിഞ്ഞേക്കില്ല. ശശികലയുടെ രാഷ്ട്രീയ ഭാവികൂടിയാണ് കോടതി വിധിയിലൂടെ ഇരുമ്പഴിക്കുള്ളിലാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here