Advertisement

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

1 day ago
Google News 2 minutes Read

ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ മേഘാലയയുടെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു.

Story Highlights : Former J&K Governor Satyapal Malik dies at 79 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here