എട്ടും എച്ചും എടുത്താലും വട്ടം കറങ്ങേണ്ടി വരും. ലൈസന്‍സ് ടെസ്റ്റ് കഠിനമാക്കി

എട്ടും എച്ചും എടുത്ത് സിഗ്നല്‍ കാട്ടി വണ്ടിയോടിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല. ടെസ്റ്റ് കടമ്പകള്‍ കഠിനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. നാലുചക്രവാഹനങ്ങളുടെ ലൈസന്‍സിനായി എച്ച് എടുക്കുമ്പോള്‍ ഇനിമുതല്‍ തിരിഞ്ഞ് നോക്കാനാകില്ല, കണ്ണാടി നോക്കി വേണം റിവേഴ്സ് എടുക്കാന്‍ മാത്രമല്ല, എച്ച് എടുക്കാന്‍ വയ്ക്കുന്ന കമ്പികളുടെ ഉയരം അഞ്ച് അടിയില്‍ നിന്ന് രണ്ടരയടിയാക്കി കുറച്ചിട്ടുണ്ട്. വളയ്ക്കാനായി ഡ്രൈവിങ് സ്ക്കൂളുകള്‍ക്ക് ഇനി അടയാളം വയ്ക്കുാനുമാകില്ല. വരുന്ന തിങ്കളാഴ്ച മുതല്‍ പുതിയ മാറ്റങ്ങളോടെയാണ് ടെസ്റ്റുകള്‍ നടക്കുക.
റോഡ് ടെസ്റ്റില്‍ ഇനി നിരപ്പായ സ്ഥലത്ത് ഓടിക്കുന്നതിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി വിജയകരമായി മുന്നോട്ട് എടുക്കുകയും വേണം. പുറം നാടുകളിലെ പോലെ റിവേഴ്സ് ഗിയറില്‍ പാര്‍ക്ക് ചെയ്തും കാണിച്ചാലേ ഇനി ലൈസന്‍സ് ലഭിക്കൂ. ക്യാമറകളുടെ സഹായത്തോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനും, പരിശോധനയ്ക്ക് സെന്‍സറുകളും കൊണ്ട് വരാനും അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ നടപടി എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പുതിയ മാറ്റങ്ങളോടെ ടെസ്റ്റ് നടത്താനായി സര്‍ക്കാര്‍ അധീനതയില്‍ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here