നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘം!! പിന്നിലാര്?

നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ ക്വെട്ടേഷന്‍ പ്രവര്‍ത്തനത്തിന്റെ പുതിയ രൂപമാണ് വെളിവാകുന്നത്. ക്വട്ടേഷന്‍ സംഘമാണ് നായികാ നടിയെ കാറടക്കം തട്ടിക്കൊണ്ട് പോയത്. സാധാരണ ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കുന്ന ക്വട്ടേഷനില്‍ നിന്ന് വിഭിന്നമാണ് ഇതെന്ന് ഉറപ്പാവുകയാണ്.
കാറിലേക്ക് കയറിയ ഉടനെ തന്നെ തങ്ങള്‍ ക്വെട്ടേഷന്‍ കിട്ടി വന്നരാണെന്ന് സൂചന നല്‍കിയെന്ന് അന്വേഷണത്തില്‍ നടി മൊഴി നല്‍കിയിട്ടുണ്ട്. വീഡിയോ എടുക്കാനാണ് തങ്ങള്‍ക്ക് ക്വെട്ടേഷന്‍ കിട്ടിയെന്ന് പ്രതികളുടെ വെളിപ്പെടുത്തലും ഉണ്ടെന്ന സൂചനയുണ്ട്. എങ്കില്‍ വിചിത്രവും ഭീതിതവുമാണ് അവസ്ഥ. ആരായിരിക്കും ക്വട്ടേഷന്‍ നല്‍കിയതെന്ന ചോദ്യം ബാക്കിയാകുന്നു. ഇത്തരം ഒരു വീഡിയോ കൊണ്ട് ആയാള്‍ക്കുള്ള/അവര്‍ക്കുള്ള ആവശ്യമെന്ത്? പ്രതികളാകെ പിടിയാലായാലും അവശേഷിക്കുന്ന ചോദ്യം പോലീസിന് വെല്ലുവിളിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here