മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച നഴ്‌സറി സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ

ബെലന്തൂരിലെ പ്രീ നഴ്‌സറി സ്‌കൂളിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച നഴ്‌സറി സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മഞ്ജു നാഥ് എന്ന ജീവനക്കാരനാണ് കുഞ്ഞിനെ പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് ചുമത്തുന്ന പോക്‌സോ നിയമം അനുസരിച്ച് കേസെടുത്തു.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. വീട്ടിസെത്തിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ശാരിരികമായി പീഡിപ്പച്ചതായി മനസ്സിലായത്. സ്‌കൂളിലെത്തിയ രക്ഷിതാക്കൾക്ക് കുഞ്ഞ് മഞ്ജുനാഥിനെ കാണിച്ച് കൊടുക്കുകയായിരുന്നു.
സംഭവത്തിൽ മറാത്തഹള്ളി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അതേസമയം പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രീ സ്‌കൂൾ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here