മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

മഹാരാഷ്ട്രയിലെ 10 നഗര സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ നിയമസഭാ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയും ബിജെപിയും പരസ്പരം മത്സരിക്കുന്നുവെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
മുംബൈ, താനെ, പൂനെ, ഉല്ലാസ് നഗർ, സോളാപൂർ, നാഗ്പൂർ, അകോള, അമരാവതി, നാസിക, പിംപ്രി, ചിഞ്ച് വാഡ് നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരസഭകൾക്ക് പുറമെ 11 ജില്ലാ പരിഷത്തുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്ന നഗരമായ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുക്കുകയാണ് ബിജെപിയുടെയും ശിവസേനയുടെയും ലക്ഷ്യം. ഫെബ്രുവരി 23നാണ് വോട്ടെണ്ണൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here