‘ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി’ മാർച്ചിൽ പ്രകാശനം ചെയ്യും

അത്യാവശ്യമായി രക്തം വേണമെന്നൊക്കെയുള്ള സന്ദേശങ്ങൾ നമുക്ക് സുപരിചിതമാണ്. ഇങ്ങനെ വരുന്ന സന്ദേശങ്ങൾ മുഴുവനും സത്യസന്ധമല്ല. ഇത്തരത്തിലുള്ള അനാവശ്യമായ സന്ദേശങ്ങൾക്ക് അറുതിവരുത്താൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫോർട്ട് കൊച്ചി പൊലീസ്. വിവിധ രക്ത ഗ്രൂപ്പുകളിൽപെട്ട 2000 ആളുകളുടെ വിവരങ്ങൾ അടങ്ങിയ ‘ബ്ലഡ്
ഡോണേഴ്‌സ് ഡയറക്ടറി’ മാർച്ച് പകൂതിയോടെ കൊച്ചി പൊലീസ് പ്രകാശനം ചെയ്യും.
ഇതിനോടകം ഡയറക്ടറിയിലേക്ക് നാനൂറോളം രക്തദാതാക്കൾ അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞു. അടിയന്തരഘട്ടത്തിൽ ജനങ്ങൾക്ക് പെട്ടെന്ന് ബന്ധപ്പെടാൻ കഴിയുന്ന വിവിധ സംഘടനകൾക്ക് ഈ ഹാൻഡ് ബുക്ക് വിതരണം ചെയ്യുമെന്ന് ഫോർട്ട് കൊച്ചി സിഐ പി രാജ്കുമാർ പറഞ്ഞു.
blood donors directory
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here