പിഎഫ് പിന്‍വലിക്കാന്‍ ഇനി ഏകീകൃത ഫോം

തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് ഇനി എകീകൃത ഫോം. പി.എഫ് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവക്ക് പകരമാണ് ഒറ്റ അപേക്ഷ ഫോം.
ആധാർ കാർഡ് നമ്പർ രേഖപ്പെടുത്തിയ അപേക്ഷയാണെങ്കിൽ തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. വീടു വെക്കൽ, സ്ഥലം വാങ്ങൽ, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് പണം ഭാഗികമായി പിൻവലിക്കുേമ്പാഴും പ്രത്യേക സാക്ഷ്യപത്രത്തിന്റെയും ആവശ്യം ഇനി ഇല്ല. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഒഴിവാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here