കൂടുതൽ പെൻഷൻ; അപേക്ഷിക്കാനുള്ള തിയതി നീട്ടി; ആർക്കെല്ലാം അപേക്ഷിക്കാം ? പദ്ധതിയുടെ ദൂഷ്യവശം എന്ത് ?

ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജൂൺ 26 ആയിരുന്ന തിയതി ജൂലൈ 11 ലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 11 ആണ് ജോയിന്റ് ആപ്ലിക്കേഷൻ നൽകാനുള്ള അവസാന തിയതി. ( higher pension epfo application )
ആർക്കെല്ലാം ഉയർന്ന പെൻഷന് അപേക്ഷ നൽകാം ?
അടിസ്ഥാന ശമ്പളം 15,000 ൽ കൂടുതലുള്ള, കൃത്യമായി പെൻഷൻ നൽകുന്ന വ്യക്തിക്ക് ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിക്കാം. ഒപ്പം 5,000 മുതൽ 6,500 എന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് മുകളിൽ പെൻഷൻ വിഹിതം നൽകിയ വ്യക്തികൾക്കാണ് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സാധിക്കുക.
എന്തൊക്കെ രേഖകൾ കൈയിൽ കരുതണം ?
ജീവനക്കാരന്റെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ അഥവാ യുഎഎൻ. റിട്ടയേർഡ് ജീവനക്കാർക്കാണെങ്കിൽ പെൻഷൻ പേയ്‌മെന്റ് ഓർഡർ അഥവാ പിപിഒ ആണ് നൽകേണ്ടത്. ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പർ, ആധാർ നമ്പർ, പേര്, ജനന തിയതി എന്നിവ നൽകണം.
എങ്ങനെ കൂടുതൽ പെൻഷൻ സ്വന്തമാക്കാം ?
ഇപിഎഫ്ഒയുടെ മെമ്പർ സേവാ പോർട്ടലിൽ ഇത് സംബന്ധിച്ച ഓൺലൈൻ ലിങ്ക് നൽകിയിട്ടുണ്ട്. https://unifiedportalmem.epfindia.gov.in/memberinterface/ ഈ ലിങ്ക് സന്ദർശിച്ചാൽ അതിൽ ‘പെൻഷൻ ഓൺ ഹയർ സാലറി’ എന്ന ടാബ് കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പിന്നാലെ വരുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
എങ്ങനെയാണ് ഉയർന്ന പെൻഷൻ തുക കണ്ടുപിടിക്കേണ്ടത് ?
പെൻഷനബിൾ സാലറിയും (റിട്ടയർമെന്റിന് 60 മാസം മുൻപ് മുതൽ ശരാശരി അടിസ്ഥാന ശമ്പളത്തിനൊപ്പം ഡിയർനസ് അലോവൻസ് കൂടി കൂട്ടുമ്പോൾ ലഭിക്കുന്ന തുക) പെൻഷണബിൾ സർവീസ് വർഷങ്ങളും ഗുണിച്ച ശേഷം 70 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് ഉയർന് പെൻഷൻ തുക. അതായത് ഏപ്രിൽ 1, 2000 ൽ ജോലിയിൽ പ്രവേശിച്ച വ്യക്തി മാർച്ച് 31 2030നാണ് വിരമിക്കുന്നതെന്ന് കരുതുക. ജോലിയിൽ പ്രവേശിച്ച സമയത്ത് പ്രതിമാസം 15,000 രൂപയായിരുന്ന ശമ്പളം പ്രതിവർഷം 8% എന്ന നിരക്കിൽ റിട്ടയർമെന്റ് കാലം വരെ ഉയർന്നുവെന്ന് കണക്കുകൂട്ടുക. പഴയ പദ്ധതി പ്രകാരം ഈ വ്യക്തിയുടെ പെൻഷൻ പ്രതിമാസം 4,864 ആണെങ്കിൽ പുതിയ പദ്ധതി പ്രകാരം ഇത് 57,169 ആയിരിക്കും.
നിങ്ങൾ പുതിയ പെൻഷൻ പദ്ധതിയിൽ പങ്കാളികളാണോ ?
ഉയർന്ന പെൻഷൻ പദ്ധതിക്ക് ദൂഷ്യവശങ്ങളും നല്ല വശങ്ങളുമുണ്ട്. ദൂഷ്യവശങ്ങളിലൊന്ന് നിങ്ങളുടെ ടേക്ക് ഹോം സാലറി അഥവാ മറ്റ് കട്ടിംഗുകളെല്ലാം കഴിഞ്ഞ് കൈയിൽ ലഭിക്കുന്ന തുക കുറയും എന്നതാണ്. 1.16% അധികം പണമാണ് ഉയർന്ന പെൻഷൻ സ്‌കീം തെരഞ്ഞെടുക്കുന്ന ജീവനക്കാരൻ അടയ്‌ക്കേണ്ടി വരുന്നത്. റിട്ടയർമെന്റ് കാലത്ത് ജീവിക്കാൻ ഉയർന്ന പ്രതിമാസ വരുമാനം ലഭിക്കുമെന്നതാണ് നല്ല വശം.
Story Highlights: higher pension epfo application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here