അറസ്റ്റ് വേണ്ട ! അജയന്‍ ഹാജരായി

കോടതിയലക്ഷ്യകേസില്‍ കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കോടതിയില്‍ ഹാജരായി. തുടര്‍ന്ന് മാധ്യമ പ്രവർത്തകൻ അജയൻ ഓച്ചൻ തുരുത്തിനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചു.കോടതിയില്‍ ഹാജരായ സ്ഥിതിയ്ക്ക് ഇനി അറസ്റ്റ് ഉണ്ടാകില്ല, എങ്കിലും കോടതി നടപടികള്‍ തുടരും.
ഗ്രീൻ കേരള ന്യൂസ് ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ അജയൻ ഓച്ചന്തുരുത്തിനെയാണ് ഈ മാസം 28 ന് രാവിലെ 10.15 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് കോടതി നിർദ്ദേശം നൽകിയത്. അജയനോട് ഇന്ന് നേരിട്ട് ഹാജരാവാൻ കോടതി പ്രത്യേക ദുതൻ വഴി നിർദ്ദേശിച്ചിരുന്നെങ്കിലും അജയൻ കോടതിയില്‍ എത്താത്തതിന്റെ കാരണം. നോട്ടീസ് നേരിട്ട് കൈപ്പറ്റിയ ശേഷം കോടതിയിൽ നുണ പറഞ്ഞ് രക്ഷപ്പെടാൻ നോക്കേണ്ടെന്ന് കോടതി ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഒന്നാമത്തെ കേസായി തന്നെ പരിഗണിച്ച് കോടതി അജയൻ എത്തിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. ഇല്ലെന്ന് കണ്ടതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here