ജില്ല എംബ്ലോയബിലിറ്റി സെന്ററിൽ ഒഴിവുകൾ; അഭിമുഖം 25ന്
കാക്കനാട്ടെ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾക്കായി അഭിമുഖം നടത്തുന്നു. ഈ മാസം 25നാണ് അഭിമുഖം. താൽപ്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം തിരിച്ചറിയൽ കാർഡിന്റെ കോപ്പിയുമായി രാവിലെ 10:30ന് നേരിട്ട് എത്തേണ്ടതാണ്. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഐടിഐ/ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ), എംബിഎ (എച്ച്ആർ, മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യതകൾ.
താഴെ പറയുന്ന തസ്തികകളിലേക്കാണ് അഭിമുഖം നടത്തപ്പെടുക:
* മെക്കാനിക്കൽ ട്രെയിനി (ഡിപ്ലോമ/ഐടിഐമെക്കാനിക്കൽ)
* ഇലക്ട്രിക്കൽ ട്രെയിനി (ഡിപ്ലോമ/ഐടിഐഇലക്ട്രിക്കൽ)
* ഡ്രാഫ്റ്റ്സ്മാൻ (ഡിപ്ലോമ സിവിൽ)
* ഓട്ടോമൊബൈൽ മെക്കാനിക്ക് (ഡിപ്ലോമ/ഐടിഐഓട്ടോമൊബൈൽ)
*ഐഒഎസ്, ആൻഡ്രോയിഡ്, പിഎച്ച്പി ഡെവലപ്പർ
*യുഐ ഡിസൈനർ
*വെബ് ഡിസൈനർ
* പ്രവർത്തി പരിചയം ആവശ്യമുള്ളവർ:
* അക്കൗണ്ട്സ് അസിസ്റ്റന്റ്
*<ഹശ>എച്ച്ആർ
* അഡ്മിനിസ്ട്രേഷൻ എക്സിക്യുട്ടീവ്
* റിലേഷൻഷിപ്പ് എക്സിക്യുട്ടീവ
* കളക്ഷൻ എക്സിക്യുട്ടീവ്
* ടെലികോളിംഗ്
* വെഡ്ഡിംഗ് ആൽബം ഡിസൈനർ
* വീഡിയോഗ്രാഫർ
* ബിഡിഇ
district employability centre vacancy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here