മുഖ്യമന്ത്രി അല്ലായിരുന്നു താനെങ്കിൽ തീർച്ചയായും മധ്യപ്രദേശിലെ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു : പിണറായി വിജയൻ

ആർഎസ്എസ്സിന്റെ വിരട്ടലുകൾക്ക് മുന്നിൽ പതറുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശിൽ ചെന്നപ്പോൾ പരിപാടിയിൽ പങ്കെക്കേണ്ട എന്നാണ് അവിടുത്തെ സർക്കാർ പറഞ്ഞത്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനായിരുന്നു അവിടെ ചെന്നതെങ്കിൽ തീർച്ചയായും അവിടുത്തെ പരിപാടിയിൽ
പങ്കെടുക്കുമായിരുന്നു എന്നും പിണറായി പറഞ്ഞു. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ കൊന്നതുപോലെ ജനങ്ങൾക്ക് പ്രിയപ്പെട്ട അനേകം ആളുകളെ സംഘ്പരിവാർ കൊലപ്പെടുത്തുന്നു. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽകർ തുടങ്ങിയവർ കൊല്ലപ്പെട്ടപ്പോൾ രാജ്യത്തെ മതനിരപേക്ഷ മനസ് അങ്ങേയറ്റം വേദനിച്ചു. ആർ.എസ്.എസിനെ നേരിടുന്നതിൽ കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
pinarayi vijayan adress rally at manglore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here