കോഹ്ലിയ്ക്കും ടീം ഇന്ത്യയ്ക്കും പിന്തുണയുമായി സച്ചിൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യയ്ക്കും നായകൻ കോഹ്ലിയ്ക്കും നേരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കോഹ്ലിയെയും ടീമിനെയും ശക്തമായി പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ. ഒരു മത്സരം കൊണ്ട് കോഹ്‌ലിയേയും ടീമിനെയും അളക്കരുതെന്നു പറഞ്ഞ സച്ചിൻ പരമ്പരയിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്ന് ഓർമിപ്പിച്ചു. ടീം, കോഹ്‌ലിയുടെ കീഴിൽ ശക്തമായി തിരിച്ചുവരുമെന്നും സച്ചിൻ പറഞ്ഞു.
ആദ്യമത്സരം കടുത്തതായിരുന്നുവെന്നും അതിൽ സംഭവിച്ച പിഴവുകൾ തിരുത്താൻ കഴിവുള്ള ക്യാപ്റ്റനും ടീമുമാണ് ഇപ്പോൾ നമുക്കുള്ളതെന്നും സച്ചിൻ. ഡൽഹിയിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് സച്ചിൻ കോഹ്‌ലിക്കും കൂട്ടർക്കും പൂർണ പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here