ക്ലിന്റിന്റെ അച്ഛനും അമ്മയുമായി റിമയും ഉണ്ണി മുകുന്ദനും

വരകളുടെ ഒരു വലിയ ലോകം ബാക്കിയാക്കി ഏഴാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ക്ലിന്റെന്ന അപൂർവ്വ ബാലന്റെ ജീവിതം സിനിമയാകുമ്പോൾ ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത് റിമ കല്ലിങ്കലും ഉണ്ണി മുകുന്ദനും. ഇരുവരും ചിത്രത്തിൽ എത്തുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ക്ലിന്റ് തന്റെ രക്ഷാകർത്താക്കളോടൊപ്പം നിൽക്കുന്നതിന് സമാനമായ ചിത്രം റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ക്ലിന്റിന്റെ അമ്മയും അച്ഛനുമായ ചിന്നമ്മയും ജോസഫുമായാണ് ഇരുവരുമെത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here