മലയാളി സഹോദരന്മാരുള്‍പ്പെടെ മൂന്ന് കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍-സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍, സൗഫാന്‍ എന്നിവരും ഒരു ഗുജറാത്തി ബാലനുമാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ സ്വിമ്മിങ് പൂളില്‍വെള്ളം നിറഞ്ഞിരുന്നു. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സ്വിമ്മിംഗ് പൂളായിരുന്നു ഇത്.
ഇതു കാണാനത്തെിയതായിരുന്നു മൂന്ന് പേരും. സൗഫാനാണ് ആദ്യം വെള്ളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും അപകടത്തില്‍പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top