Advertisement

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; മെയ് 10 വരെ അപേക്ഷിക്കാം

2 days ago
Google News 2 minutes Read

കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, 2025 മെയ് 14 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 10 വരെ സ്വീകരിക്കുന്നതാണ്.

ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 8,9,10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 70 കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കും. പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.

അപേക്ഷകള്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ 2025 മെയ് 10നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 82898 62049 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Story Highlights :Chalachitra academy camp to hold film appreciation camp for students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here