അമ്മയെ തല്ലുന്നത് ചോദ്യം ചെയ്തു; ഇടുക്കിയില്‍ പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്‍

ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനത്തില്‍ അച്ഛന് പരുക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (son attacked father in idukki)
മധുവിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാദേശിക നിഗമനം.
മദ്യപിച്ചെത്തിയ സുധീഷ് ഇന്ന് സ്വന്തം മാതാവിനെ അകാരണമായി മര്‍ദിച്ചു. പിതാവ് അത് ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദനത്തിലേക്ക് നയിച്ചത്. ചോരവാര്‍ന്ന് വഴിയില്‍ക്കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Story Highlights : son attacked father in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here