കുവൈറ്റ് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. കുവൈത്തില്‍ ഒരു ഫ്‌ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സച്ചിന്‍ താമസിച്ചിരുന്നത്. അതിനിടെ മദ്യം കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സച്ചിന്‍ മരിച്ചതായുള്ള വിവരം വീട്ടുകാരെ സുഹൃത്തുക്കളും അധികൃതരും അറിയിച്ചിട്ടുണ്ട്. സച്ചിന്റെ ചില സുഹൃത്തുക്കള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ചിലരുടെ നില ഗുരുതരമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. (malayali died in kuwait liquor tragedy)
അതേസമയം കുവൈറ്റില്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജിലീബ് അല്‍ ശുയൂഖ് മേഖലയില്‍ ബ്ലോക്ക് 4 – ല്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് പിടിയിലായത്.
Read Also: അമ്മയെ തല്ലുന്നത് ചോദ്യം ചെയ്തു; ഇടുക്കിയില്‍ പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്‍
ഏഷ്യന്‍ വംശജരായ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. ഈ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യം വിതരണം ചെയ്തവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 63 പേര്‍ക്ക് വിഷബാധയേറ്റത്. മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 21 പേര്‍ക്ക് കാഴ്ച്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയുമാണ്.
Story Highlights : malayali died in kuwait liquor tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here