Advertisement

‘മൈമുനയെന്ന് 3പേര്‍ക്ക് പേരുള്ളതില്‍ എന്ത് അസ്വാഭാവികത? ചൗണ്ടേരി ഒരു സ്ഥലപ്പേര്’; വോട്ടര്‍പട്ടിക ക്രമക്കേടെന്ന ബിജെപി നേതാവിന്റെ ആരോപണം തള്ളി വയനാട്ടുകാര്‍

2 hours ago
Google News 2 minutes Read
wayanad voters denied anurag singh thakur's allegations

വയനാട്ടില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു. കണിയാമ്പറ്റ പഞ്ചായത്തിലെ ചൗണ്ടേരിയില്‍ ഒരേ വീട്ടുപേരില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് വോട്ടുണ്ടന്ന ആരോപണം വോട്ടേഴ്‌സ് തള്ളി. ചൗണ്ടേരി എന്ന വീട്ടുപേരില്‍ വള്ളിയമ്മയ്ക്കും മറിയത്തിനും വോട്ട് വന്നതിലുള്ള യഥാര്‍ഥ കാരണം ഇത് ഒരു സ്ഥലപ്പേര് ആയതു കൊണ്ടാണ്. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനയ്ക്ക് മൂന്ന് ബൂത്തുകളില്‍ വോട്ട് ഉണ്ടെന്ന ആരോപണം മൈമൂന തന്നെ തള്ളി. മൂന്ന് ബൂത്തുകളില്‍, മൂന്ന് പഞ്ചായത്തുകളിലെ മൈമൂനമാര്‍ ആണിതെന്ന് കണ്ടെത്തി. (wayanad voters denied anurag singh thakur’s allegations)

രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വോട്ടുകൊള്ള ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് രാഹുലിന്റെ സഹോദരി പ്രിയങ്കയുടെ മണ്ഡലത്തിലും വോട്ട് ക്രമക്കേടുണ്ടെന്ന് അനുരാഗ് സിങ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടിയത്. മൈമുന എന്നയാള്‍ ബൂത്ത് നമ്പര്‍ 135ലും 152ലും വോട്ട് ചെയ്‌തെന്ന് ഠാക്കൂര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് വേറെവേറെ മൈമുനമാരാണെന്ന് പറഞ്ഞ് ആരോപത്തിലെ തെറ്റ് നാട്ടുകാര്‍ തന്നെ തുറന്നുകാട്ടി. അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷണം നടത്താതെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു ട്വന്റിഫോര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍.

Read Also: ആ ക്ലീന്‍ ചിറ്റ് കോടതി തള്ളി; എം ആര്‍ അജിത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

അരീക്കോടും കണവൂരും കുഴിമണ്ണയിലുമുള്ള മൂന്ന് മൈമുനമാരുടെ വോട്ടുകളാണ് ബിജെപി നേതാവ് ക്രമക്കേടായി എണ്ണിപ്പറഞ്ഞത്. വള്ളിയമ്മ, മറിയം എന്നിവര്‍ക്ക് ചൗണ്ടേരി എന്ന വീട്ടുപേര് വന്നതില്‍ അസ്വാഭാവികയില്ലെന്നും അത് ആ നാടിന്റെ പേരാണെന്നും നാട്ടുകാര്‍ പറയുന്നു.

Story Highlights : wayanad voters denied anurag singh thakur’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here