ചൂട് കനക്കും

വരും മാസങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും അന്തരീക്ഷ ഊഷ്മാവ് സാധാരണ നിലയേക്കാള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ചൂട് നാശം വിതയ്ക്കുക എന്നാണ് മുന്നറിയിപ്പ്.
താപനില സാധാരണയുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ദ്ധിക്കും. 1901നു ശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2016. ഇതിനേക്കാള്‍ ചൂടാണ് ഈ വര്‍ഷം ഉണ്ടാകുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here