Advertisement

മുസ്ലിമായ പ്രിൻസിപ്പലിനെ സ്ഥലംമാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ

3 hours ago
Google News 2 minutes Read

പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂളിലെ കുടിവെള്ള സംഭരണിയിൽ വിഷം ചേർത്തു. കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ ശ്രീരാമസേന താലൂക്ക് സെക്രട്ടറി സാഗർ പാട്ടിൽ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി.

വിഷം ചേർക്കാൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപകരണമാക്കിയെന്നാണ് കണ്ടെത്തൽ. കൃത്യം നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ ഇസ്ലാംമത വിശ്വാസിയായതിന്റെ വിരോധത്തിലാണെന്നാണ് വിവരം.

ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ ഏഴ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ള നിരവധി കുട്ടികൾ വെള്ളം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായി. 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Story Highlights : Karnataka School Water Tank Poisoned To Remove Muslim Principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here