ഈ പുരസ്കാരം, കൂട്ടായ്മയുടെ വിജയം: ബിജു സോപാനം
മികച്ച സീരിയല്‍ നടനുള്ള ഫ്ളവേഴ്സ് ടിവി പുരസ്കാരം, ഒരു കൂട്ടായ്മയുടെ വിജയമാണെന്ന് ബിജു സോപാനം ട്വന്റിഫോര്‍ ന്യൂസിനോട്. ഉപ്പും മുളകിലെ ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഫ്ളവേഴ്സ് ടിവി അവാര്‍ഡ്സില്‍ ബിജു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
ടെലിവിഷന്‍ ലോകത്ത് വളരെയധികം ആരാധകരുള്ള സീരിയലാണ് ഉപ്പും മുളകും. ഉപ്പും മുളകിലും താനും ടീമും മുന്നോട്ട് വച്ച ആശയങ്ങളെല്ലാം തന്നെ നടത്താന്‍ ഫ്ളവേഴ്സ് നല്‍കിയ പിന്തുണയാണ് സീരിയലിന്റെ വിജയമെന്നും ബിജു പറഞ്ഞു. സംവിധായകനും അണിയറപ്രവര്‍ത്തകരും എല്ലാം സെറ്റില്‍ ഒരു കുടുംബം പോലെയാണ് അത് കൊണ്ട് തന്നെ അനായാസമായി അഭിനയിക്കാന്‍ ഇത് അവസരം ഒരുക്കും. മികച്ച അഭിനയം കാഴ്ചവയ്ക്കാന്‍ സഹായിച്ചതും ഇത് തന്നെ. തങ്ങളിലൊരാളായാണ് ജനങ്ങള്‍ ബാലുവിനെ കാണുന്നത്. അക്കാരണം കൊണ്ടാവും ഇന്നലെ കണ്ട ഒരാളെ പോലെയാണ് പ്രേക്ഷകര്‍ തന്നെ കാണുമ്പോള്‍ സംസാരിക്കാനെത്തുന്നത്. അതാണ് ഈ സീരിയലിന്റെയും തന്റെ കഥാപാത്രത്തിന്റേയും വിജയം.
ഫ്ളവേഴ്സ് ടിവി അവാര്‍ഡ്സില്‍ ഉപ്പും മുളകിനുമാണ് മികച്ച ജനപ്രിയ സീരിയലിനുള്ള പുരസ്കാരം. ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ ഹോം മസാല ആപ്പിലൂടെയാണ് ജനപ്രിയ സീരിയലായി ഉപ്പും മുളകിനെ പ്രേക്ഷകര്‍ തെരഞ്ഞെടുത്തത്. തനിക്ക് അവാര്‍ഡ് നേടിയതിനേക്കാള്‍ സന്തോഷം ജനങ്ങള്‍ ഉപ്പും മുളകിനെ തെരഞ്ഞെടുത്തതിലുണ്ടെന്നും ബാലു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here