Advertisement

ഉപ്പും മുളകും സീസണ്‍ മൂന്നില്‍ കുട്ടികളുടെ പ്രീയപ്പെട്ട കുട്ടുമാമന്‍ പുതിയ ഗെറ്റപ്പിലെത്തുന്നു; കുഞ്ഞുകുഞ്ഞടികളുമായി വീട്ടില്‍ ഇനിയുണ്ടാകുമെന്ന് മാമന്റെ ഉറപ്പ്

June 21, 2024
Google News 3 minutes Read
Flowers TV Uppum Mulakum season 3 Kuttu maman is back

ഉപ്പും മുളകും സീസണ്‍ മൂന്ന് ഫ്‌ളവേഴ്‌സില്‍ വീണ്ടും സംപ്രേഷണം ആരംഭിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടുമാമന്‍ കൂടി തിരികെയെത്തുകയാണ്. പരമ്പരയില്‍ നീലുവിന്റെ സഹോദരനായി വേഷമിട്ടിരുന്ന എസ്.പി ശ്രീകുമാറിന്റെ കുട്ടുമാമന്‍ കഥാപത്രവും ഏറെ പുതുമകളോടെയാണ് എത്തുന്നത്. (Flowers TV Uppum Mulakum season 3 Kuttu maman is back)

നീലുവിന്റെ അനിയന്‍, ബാലുവിന്റെ അളിയന്‍, കുട്ടികള്‍ക്ക് കുട്ടുമാമന്‍, ഉപ്പും മുളകില്‍ ഏറെ ജനപ്രിയന്‍ ആയിരുന്ന ആ കഥാപത്രം സീസണ്‍ മൂന്നില്‍ തിരികെയെത്തുകയാണ്. ഒരു കാലഘട്ടത്തിന് ശേഷം, ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചാണ് കഥാപത്രത്തിന്റെ മടങ്ങി വരവ്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രവാസി ജീവിതത്തിലായിരിക്കുമ്പോഴും ബാലുവിനേയും നീലുവിനേയും കുട്ടികളേയും എപ്പോഴും ഓര്‍ക്കുമായിരുന്നെന്ന് ഷൂട്ടിനിടെ കുട്ടുമാമനെ ഉള്‍ക്കൊണ്ട് ശ്രീകുമാറിന്റെ കമന്റ്. ചെറിയ തെറ്റുകളും അതില്‍ നിന്ന് പഠിച്ച വലിയ ശരികളും ഒക്കെ ഉള്‍പ്പെടുന്ന കുറേയേറെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുണ്ടെന്നും ഉപ്പും മുളകും പ്രേക്ഷകരുടെ കുട്ടുമാമന്‍ ട്വന്റിഫോറിലൂടെ സസ്‌പെന്‍സിട്ടു.

ഉപ്പും മുളകും സീസണ്‍ മൂന്നിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിരിയുടെ മാലപ്പടകാവുമായി ഉപ്പും മുളകും ഫ്‌ളവഴ്‌സ് ഗോള്‍ഡന്‍ സ്‌ക്രീനിലെത്താന്‍ ഇനി മൂന്നു നാള്‍ കൂടി മാത്രമാണ് ബാക്കി.

Story Highlights : Flowers TV Uppum Mulakum season 3 Kuttu maman is back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here