മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് പോലീസ് പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്‍ഫിങ്ങിന് ഉപയോഗിക്കുന്നത്.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പരാതി നല്‍കിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്ന വീഡിയോകളും ചിത്രങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി മാത്രം മൂന്നിലധികം അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രതിക്ക് ഉണ്ടായിരുന്നത്. നിലവില്‍ പ്രതിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
Story Highlights : Youth arrested for circulating morphed images of movie actresses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here