Advertisement

ഫഹദ് ഫാസിൽ, നസ്ലിൻ, അർജുൻ ദാസ് ,ഗണപതി ; താരനിരയുമായി കൈകോർത്ത് തരുൺ മൂർത്തി, ‘ടോർപിഡോ’ടൈറ്റിൽ പോസ്റ്റർ പുറത്ത്

7 hours ago
Google News 2 minutes Read

‘തുടരും’ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറികൊണ്ടിരിക്കെ തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ തരുൺ മൂർത്തി.ഫഹദ് ഫാസിൽ , നസ്ലിൻ, അർജുൻ ദാസ് , ഗണപതി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ‘ടോർപിഡോ’ എന്നാണ് പേരിട്ടിരിക്കുന്നത്.

Read Also: ‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന

ബിനു പപ്പുവിന്റെ തിരക്കഥയിൽ ,തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.ഇന്ന് പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് തരുൺ മൂർത്തി.

സെൻട്രൽ പിക്ചേഴ്സ് ടോർപ്പിഡോ വിതരണം ചെയ്യും,മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് . ഈ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Story Highlights : Tharun Moorthy has announced his next project, ‘Torpedo’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here