Advertisement

സിനിമക്കുള്ളിലെ സിനിമയുമായി ‘മോളിവുഡ് ടൈംസ്’ ; നസ്ലിൻ നായകനാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

1 day ago
Google News 3 minutes Read

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ‘മോളിവുഡ് ടൈംസിന്റെ’ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. നസ്ലിൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി ജോസ്, അജയ് വാസുദേവ്, ജി മാർത്താണ്ഡൻ തുടങ്ങിയവരും പങ്കെടുത്തു, ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും.

Read Also: മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. രാമു സുനിൽ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിർവ്വഹിക്കുന്നു. മ്യൂസിക് ജേക്സ് ബിജോയ്.

‘ഓടും കുതിര ചാടും കുതിരയാണ് ‘ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഈ ചിത്രം ഓണത്തിന് തീയറ്ററുകയിലെത്തും.മോളിവുഡ് ടൈംസിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും.

Story Highlights : The pooja of the film Mollywood Times starring Naslen was held.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here