Advertisement

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം മാരീസൻ ട്രെയിലർ പുറത്ത്

3 hours ago
Google News 3 minutes Read

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന,സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രം ‘മാരീസൻ ഒഫീഷ്യൽ ട്രെയിലർ പുറത്ത്.സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 25-ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി നിർവഹിക്കുന്നു.ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്.

Read Also: ഹൊറർ ഫാമിലി ഡ്രാമ ‘സുമതി വളവ്’ ഓഗസ്റ്റ് ഒന്നിന് തീയറ്ററുകളിൽ

E4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു.”മാരീസൻ” എന്ന ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A P ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്. ടീസർ ഇതിനകം തന്നെ 40 ലക്ഷം പേരാണ് കണ്ടത്. മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Story Highlights : Mareesan movie trailer out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here