Advertisement

‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന

12 hours ago
Google News 4 minutes Read

‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രം ‘അടിനാശം വെള്ളപ്പൊക്കത്തിന്റെ’ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന. ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമായിരുന്നു എ ജെ വർഗീസ് അവസാനം സംവിധാനം ചെയ്തത്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ഇന്ന് തൃശൂർ വെച്ച് നടന്ന ചടങ്ങിൽ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’എന്ന ടൈറ്റിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി. ശോഭനയാണ് തിടമ്പ് അനാച്ഛാദനം ചെയ്തു നൽകിയത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Read Also: എൽ. ജഗദമ്മ ഏഴാംക്ളാസ്സ് ബിസ്റ്റേറ്റ് ഫസ്റ്റ് വീഡിയോ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർറ്റൈനറാണ് ‘അടിനാശം വെള്ളപ്പൊക്കം’.

ഛായാഗ്രഹണം – സൂരജ് എസ് ആനന്ദ്, എഡിറ്റർ – ലിജോ പോൾ, സംഗീതം – സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം – ശ്യാം , വസ്ത്രാലങ്കാരം – സൂര്യ എസ്, വരികൾ – ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ് – അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ, സംഘട്ടനം – തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷഹാദ് സി, വിഎഫ്എക്സ് – പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് – മുഹമ്മദ് റിഷാജ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story Highlights : ‘Adinasham Vellapokkam ‘ Movie Title Poster Launched by Actress Shobana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here