Advertisement

ആനയും മനുഷ്യനും മുഖാമുഖം: ആനക്കൊമ്പ് കൈയ്യിലേറി പെപ്പെ; ‘കാട്ടാളൻ’ പോസ്റ്റർ പുറത്ത്

4 hours ago
Google News 2 minutes Read

മാർക്കോയ്ക്ക് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്ത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്.

Read Also: പുതിയ മുഖങ്ങൾ ,പുതിയ കഥ , പുത്തൻ മാറ്റങ്ങളുമായി പണി 2 വരുന്നു

പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയുടെ വലിപ്പവും ഈ പ്രോജക്റ്റിന് പിന്നിലെ ക്രിയേറ്റീവ് വ്യാപ്തിയും എത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് ഒരു സൂചനയായി നൽകിയതാവാം ഈ പോസ്റ്ററെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നു വരുന്നു.ഇത്രയും ഭീകരമായ മനുഷ്യനും ആനയും തമ്മിലെ പോരാട്ടത്തെ , ഇപ്പോൾ ഇങ്ങനൊരു പോസ്റ്റർ രൂപത്തിൽ പുറത്തിറക്കിയതിനാൽ കാട്ടാളനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. കൂടാതെ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

പെപ്പെ തന്റെ യഥാർത്ഥ പേരായ “ആന്റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം ‘കാട്ടാളൻ’ പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു .ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും, എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Story Highlights : Antony Varghese Pepe’s ‘Kaattalan’ poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here