പി.എ സിദ്ധാർത്ഥ മേനോൻ അന്തരിച്ചു

കൈരളി ടിവി ഡയറക്ടർ ബോർഡ് അംഗം പി.എ സിദ്ധാർത്ഥ മേനോൻ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലർച്ചെ നാലു മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലാ യിരുന്നു അന്ത്യം. ഇന്നു പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ചുനാളായി ഹൃദ്രോഗ ത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.
ദീർഘകാലം കൈരളി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കെഎസ്ഇബി ചെയർമാൻ ആയിരുന്നു. ദീർഘകാലമായി കൈരളി ടിവിയിലെ ഭൂമിഗീതം പരിപാടിയുടെ അവതാരകനാണ്. കൈരളി ടിവി കതിർ അവാർഡിന്റെ ജൂറി അംഗമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here