സൈനികൻ റോയ് മാത്യുവിന്റെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി

നാസിക്കിൽ കൊല്ലപ്പെട്ട സൈനികൻ റോയ് മാത്യുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം റോയ് മാത്യു പഠിച്ച സ്കൂളിൽ പൊതുദർശനത്തിന് വക്കും.
ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് ചാനലിൽ പരാതി പറഞ്ഞതിനു ശേഷം ഭീഷണിയുണ്ടെന്ന് റോയ് മാത്യു ഭാര്യയോട് പറഞ്ഞിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം സൈന്യം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News