യുഎഇയിൽ നിന്ന് മലയാള സിനിമയിലേക്ക് ;’ചത്ത പച്ച- റിങ് ഓഫ് റൗഡീസി’ൽ ഖാലിദ് അൽ അമേരി

നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു മുഴുനീള ഗുസ്തി പടമാണ്.
ചിത്രത്തിൽ ഒരു സുപ്രധാന അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു.റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ, രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) വിശാഖ് നായർ,എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, പുജ മോഹൻരാജ്,തെസ്നി ഖാൻ, എന്നിവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും (റോന്ത് ഫെയിം) തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിൻ്റെ ചിത്രീകരണം ഫോർട്ടു കൊച്ചിയിൽ പുരോഗമിക്കുക്കയാണ്.വിശാലമായ ക്യാൻവാസ്സിൽ വലിയ മുടക്കുമുതലിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ശങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ് പശ്ചാത്തല സംഗീതം – മുജീബ് മജീദ്.ഗാനങ്ങൾ – വിനായക് ശശികുമാർ.സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ ,എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ.
Story Highlights : Social media star Khalid Al Ameri is set to make his debut in Malayalam cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here