എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ചോദ്യപേപ്പറിൽ പിഴവ്

ഇന്നലെ നടന്ന എസ്.എസ്.എൽ.സി, രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളിൽ ചോദ്യങ്ങളിൽ പിഴവ്. എസ്.എസ്.എൽ.സിയിൽ ഒന്നാംഭാഷ പാർട്ട് രണ്ട് മലയാളം ചോദ്യപേപ്പറിൽ പത്താമത്തെ ചോദ്യമാണ് പിഴച്ചത്.
പ്രസ്താവന നൽകിയശേഷം കഥാപാത്രത്തിന്റെ പേര് മത്തായിക്ക് പകരം ചാക്കുണ്ണി എന്നാണ് ചോദ്യപേപ്പറിൽ അച്ചടിച്ചുവന്നത്. ചോദ്യംകണ്ട വിദ്യാർഥികളിൽ ചിലർ ചോദ്യത്തിൽ പറഞ്ഞ കഥാപാത്രത്തിന്റെ പേരും മറ്റുചിലർ പാഠപുസ്തകത്തിലെ കഥാപാത്രത്തിന്റെ പേരിലും ഉത്തരമെഴുതി. കഥാപാത്രത്തിന്റെ പേര് മാറിയതിന്റെ പേരിൽ വിദ്യാർഥികൾക്ക് മാർക്ക് നിഷേധിക്കില്‌ളെന്നും ഇത് ഉത്തരപേപ്പർ മൂല്യനിർണയത്തിനുള്ള സ്‌കീം ഫൈനലൈസേഷനിൽ പരിഗണിക്കുമെന്നും പരീക്ഷ സെക്രട്ടറി കെ.ഐ. ലാൽ അറിയിച്ചു.
രണ്ടാംവർഷ ഹയർ സെക്കൻഡറിയിൽ വ്യാഴാഴ്ച നടന്ന മാത്തമാറ്റിക്‌സ് ചോദ്യപേപ്പറിലാണ് പിഴവ്. പത്താമത്തെ ചോദ്യത്തിന്റെ ബി പാർട്ടിലെ ചോദ്യം സിലബസിന് പുറത്തുനിന്നാണ്. ഡിഫ്രൻഷ്യൽ ഇക്യേുഷൻ ഫസ്റ്റ് ഓർഡർ ആണ് വിദ്യാർഥികൾക്ക് പഠിക്കാനുള്ളത്. പഠിക്കാനില്ലാത്ത സെക്കൻറ് ഓർഡർ ആണ് ചോദ്യത്തിൽ ഉപയോഗിച്ചത്. ചോദ്യപേപ്പറിലെ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് പരാതിലഭിച്ചിട്ടുണ്ട്.
wrong questions in sslc higher secondary question paper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here