ആറ്റുകാല്‍ പൊങ്കാല: നിവേദ്യം അല്‍പസമയത്തിനകം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും യാഗശാലയായി. നിവേദ്യം അല്‍പസമയത്തിനകം തുടങ്ങും. ക്ഷേത്ര പരിസരത്തും, തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കനത്ത ചൂടില്‍ പത്തോളം പേരാണ് തലകറങ്ങി വീണത്. സുരക്ഷയ്ക്കായി 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചിരുന്നു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഉച്ച മുതല്‍ കനത്ത ഗതാഗത നിയന്ത്രണങ്ങളും നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 10.45ന് ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്നുള്ള ദീപം കൈമാറിയത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ പൊങ്കല അര്‍പ്പിക്കാന്‍ ഇത്തവണയും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്.പരിസ്ഥിതി സൗഹാര്‍ദ്ദമായ പൊങ്കാലയാണ് ഇത്തവണത്തേത്. പരമാവധി പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ അകറ്റി നിര്‍ത്തിയാണ് പൊങ്കാല ചടങ്ങുകള്‍ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here