കോഴഞ്ചേരിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീ അറസ്റ്റില്‍. വെച്ചൂച്ചിറ പുത്തന്‍പുരയ്ക്കല്‍ ലീനയാണ് അറസ്റ്റിലായത്. രണ്ട് തവണ അബോര്‍ഷന്‍ ആയ ലീന കുഞ്ഞിനെ വളര്‍ത്താനുള്ള ആഗ്രഹം നിമിത്തം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വെച്ചൂച്ചിറ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ നിന്നാണ് ലീനയ്ക്കൊപ്പം കുഞ്ഞിനേയും കണ്ടെത്തിയത്.
കുഞ്ഞിന്റെ കുഞ്ഞിന്റെ മാതാപിതാക്കളായ റാന്നി മാടത്തുംപടി കാവും മൂലയില്‍ സജി ചാക്കോയ്ക്കും അനിതയ്ക്കും കുഞ്ഞിനെ കൈമാറി. കുഞ്ഞിന് നാലുദിവസം പ്രായമുള്ളപ്പോഴാണ് വ്യാഴാഴ്ച കുഞ്ഞിനേയും കൊണ്ട് ലീന മുങ്ങിയത്. എട്ട് ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ലീനയെ വലയിലാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top