Advertisement

വീട്ടമ്മയും കുഞ്ഞും കാണാതായ സംഭവം ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

March 13, 2017
0 minutes Read
crime

നാല് വര്‍ഷം മുമ്പ് വീട്ടമ്മയും കുഞ്ഞും കാണാതായ സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കുഞ്ഞിനേയും യുവതിയേയും ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയാതാണെന്ന് തെളിഞ്ഞു.

നാല് വര്‍ഷം മുമ്പാണ് സീനത്തിനേയും അഞ്ച് വയസ്സുള്ള ഷാനിഫിനേും അഗളിയില്‍ വച്ച് കാണാതായത്. 2013ല്‍ ജൂലായ് രണ്ടിന് ചിദബംരത്ത് വച്ചാണ് ഇരുവരയേും ഭര്‍ത്താവ് നൗഷാദ് കൊലപ്പെടുത്തിയത്. സീനത്തിനെ പ്രണയിച്ചാണ് നൗഷാദ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് റാണി എന്നൊരു യുവതിയുമായി നൗഷാദ് പ്രണയത്തിലായി. റാണിയുടെ നിര്‍ദേശ പ്രകാരമാണ് നൗഷാദ് സീനത്തിനേയും കുഞ്ഞിനേയും വകവരുത്തിയത്. ഉറക്ക ഗുളിനല്‍കി മയക്കിയതിന് ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സീനത്തിനെ കാണാതായി എന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സീനത്തിന്റെ സിം നമ്പറില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്ത് വന്നത്. സീനത്തിനെ മറ്റൊരിടത്ത് വച്ച് കണ്ടെന്ന കള്ളക്കഥയുമായി വന്ന നൗഷാദിന്റെ കൂട്ടകാരുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസിന് സംശയമുണ്ടാക്കി. ഇതോടെ പോലീസ് നൗഷാദിന്റെ നീക്കങ്ങള്‍ നീരീക്ഷിക്കാന്‍ തുടങ്ങി. പഴുതടച്ച ചോദ്യം ചെയ്യലിലാണ് നാല് വര്‍ഷങ്ങള്‍ നീണ്ട കൊലപാതകം ഇപ്പോള്‍ വെളിച്ചത്ത് വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top