ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്; രൂപയ്ക്ക് റെക്കോർഡ് മൂല്യം

BJP’s UP victory mirrors in stock market Nifty hits record high stock market, stock exchange, sensex stock market gain

വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 505 പോയന്റ് നേട്ടത്തിൽ. 29451ലും നിഫ്റ്റി 155 പോയന്റ് ഉയർന്ന് 9080ലുമെത്തി. യു.പിയിലെ ബി.ജെ.പിയുടെ വിജയമാണ് ഓഹരി സൂചികകൾക്ക് തുണയായത്.

ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 124 ഓഹരികൾ നഷ്ടത്തിലുമാണ്. എച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി, സൺ ഫാർമ, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോൾ ഇന്ത്യ നഷ്ടത്തിലുമാണ്.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഇന്നു 45 പൈസയുടെ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരെ 66.15 ൽ എത്തി.

BJP’s UP victory mirrors in stock market Nifty hits record high

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top